ജമ്മുവിലെ ചേരിയില്‍ വന്‍ തീപിടിത്തം; മൂന്ന് പേര്‍ വെന്തു മരിച്ചു, 150ലേറെ കുടിലുകള്‍ കത്തിനശിച്ചു

single-img
26 November 2016

jammu-slum-blaze_650x400_51480134126

ജമ്മു കാശ്മീരിലെ നര്‍വാല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നൂറ്റമ്പതിലേറെ കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു. പൊള്ളലേറ്റ ആറ് പേരുടെ നില ഗുരുതരമാണെന്ന് ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് രമേശ് ഗുപ്ത അറിയിച്ചു.

മരിച്ചവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പന്ത്രണ്ട് മണിയോടെയാണ് തീ ആളിപ്പടരാന്‍ ആരംഭിച്ചത്. മ്യാന്‍മാറില്‍ നിന്നും മറ്റ് സമുദായക്കാരില്‍ നിന്നുള്ള പീഡനം ഭയന്ന് പലായനം ചെയ്ത റോഹിങ്ക്യ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. ഇവരെ കൂടാതെ മറ്റ് വിഭാഗക്കാരും ഇവിടെയുണ്ട്.

നൂറ്റമ്പതിലേറെ കുടിലുകളിലായാണ് ഇവിടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്നത്. തീപ്പിടിത്തത്തില്‍ കുടിലുകളെല്ലാം കത്തിനശിക്കുകയായിരുന്നു.