എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന 1.37 കോടിരൂപയുമായി വാന്‍ഡ്രൈവര്‍ മുങ്ങി;ഒടുവിൽ വാൻ കണ്ടെത്തിയപ്പോൾ ലഭിച്ചത് 45 ലക്ഷം രൂപ മാത്രം

single-img
24 November 2016

2016_atm_van
എ..ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒരു കോടി 37 ലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി. പണം നിറയ്ക്കാന്‍ കരാറെടുത്ത ഏജന്‍സിയുടെ വാന്‍ഡ്രൈവര്‍ ഡൊമനിക് (38) ആണു വാനും പണവുമായി മുങ്ങിയത്.ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ബെംഗളൂരു കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. കൗണ്ടറില്‍ എത്തിയപ്പോഴാണ് പണമടങ്ങിയ വാനുമായി ഡൊമനിക് മുങ്ങിയത്.

ഡ്രൈവർ തട്ടിയെടുത്ത വാഹനം കണ്ടെത്തിയിട്ടുണ്ട്.സന്ത് നഗറിലാണ് വാൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാനിൽനിന്നും 45 ലക്ഷം രൂപയും തോക്കും ലഭിച്ചു. ഇതിൽ 90 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടെന്നും പോലീസ് പറഞ്ഞു. വാനിന്റെ ഡ്രൈവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബാങ്കിൽനിന്നു നൽകിയ പുതിയ നോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്.