അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർ.ബി.​ഐ നൽകിയ ഇളവ്​ ഇന്ന്​ അവസാനിക്കും.

single-img
24 November 2016

rs-500-and-1000-notes-in-india

അവശ്യ സേവനങ്ങൾക്ക് അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർ.ബി.ഐ നൽകിയ ഇളവ് ഇന്ന് അവസാനിക്കും.അതുകഴിഞ്ഞാല്‍ ബാങ്കില്‍ നിക്ഷേപിക്കുകമാത്രമേ വഴിയുള്ളൂ. അവശ്യസേവനങ്ങള്‍ക്കും സര്‍ക്കാര്‍ പണമിടപാടുകള്‍ക്കും മറ്റും അസാധുവാക്കിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. നവംബര്‍ 24 അര്‍ധരാത്രിവരെയാണ് ഈ നോട്ടുകള്‍ സ്വീകരിക്കുക. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന് ഇല്ലാതാവും

നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാൽ തീരുമാനം മൂലം രാജ്യത്ത് വൻതോതിൽ നോട്ട് ക്ഷാമം ഉണ്ടായി. ഇയൊരു പശ്ചാതലത്തിൽ കൂടിയാണ് അവശ്യ സേവനങ്ങൾക്ക് അസാധു നോട്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്.നവംബര്‍ എട്ടിന് നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ പെട്രോള്‍ പമ്പുകള്‍, മദര്‍ ഡയറി, സര്‍ക്കാര്‍ മില്‍ക്ക് ബുത്തുകള്‍, സര്‍ക്കാര്‍ ആസ്പത്രികള്‍, റെയില്‍വെ എന്നിവടങ്ങളിൽ പഴയ നോട്ടുകൾ സ്വീകരിച്ചിരുന്നു