കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്റെ കൊലപാതക കേസിൽ മേഴ്‌സിക്കുട്ടി അമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായ സംഭവം;സിബിഐ നടപടി ഗൂഡാലോചനയെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാൽ

single-img
23 November 2016

ramabadran
കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രി മേഴ്‍സിക്കുട്ടി അമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം മാക്സനെ സിബിഐ അറസ്റ്റ് ചെയ്തു. കൊല്ലം സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കരേയും കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2010 ഏപ്രില്‍ 10ന് രാത്രി 9 നായിരുന്നു ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എന്‍.ടി.യു.സി. ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രന്‍ കൊല്ലപ്പെട്ടത്.

അതേസമയം രാമഭദ്രന്‍ വധക്കേസില്‍ പ്രതികളെ സിബിഐ അറസ്റ്റു ചെയ്ത നടപടിയ്ക്കെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ രംഗത്ത് വന്നു. ഗൂഢാലോചനയാണ് സിബിഐ യുടെ നടപടിക്ക് പിന്നിലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ബാലഗോപാല്‍ പറഞ്ഞു. സിബിഐയുടെ കള്ളക്കള്ളിയെ കോടതിയില്‍ നേരിടുമെന്നും അറസ്റ്റിലായ പ്രവര്‍ത്തകരുടെ ജാമ്യത്തിനായി നിയമനടപടികള്‍ സ്വകരിക്കുമെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

കശുവണ്ടി വികസന വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗവുമായ എസ് ജയമോഹനെ സിബിഐ ചോദ്യം ചെയ്ത ശേഷം ഇന്നലെ വിട്ടയിച്ചിരുന്നു. ഇന്ന് 11 മണിയ്ക്ക ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ സഹായിച്ച കുറ്റത്തിന് ജയമോഹനെ പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്.

2010 ഏപ്രില്‍ 10 നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്യേഷിച്ചത്. അന്ന് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസ് അന്യേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് രാമഭദ്രന്റെ ഭാര്യയും കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് പ്രസിഡന്റ് ഏരൂര്‍ സൂബാഷും ചേര്‍ന്ന് സിബിഐ അന്യേഷണം ആവശ്യപ്പെടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്