മനുഷ്യരക്തം കുടിക്കുന്ന സ്ത്രീ, പകല്‍ പുറത്തിറങ്ങാതെ ഇരുട്ടത്ത് ജീവിക്കുന്നു; പ്രേതകഥയല്ല, കാര്യമാണ്

single-img
22 November 2016

 

georgina

ബ്രിസ്‌ബെയ്ന്‍: മനുഷ്യരക്തം ഊറ്റികുടിക്കും. ഇരുട്ടാണ് പ്രീയം. ഓസ്‌ട്രേലിയയില്‍ ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ രക്തരക്ഷസ്സാണ് ജോര്‍ജിന കോണ്ടന്‍ എന്ന യുവതി. തന്റെ 12-ാം വയസ്സുമുതല്‍ മനുഷ്യരക്തം കുടിച്ചു ജീവിക്കുന്ന സ്ത്രീയാണിവര്‍. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ തന്റെ ബോയ്ഫ്രണ്ടായ സമൈലിനെ തേടിയെത്തും. രക്തം കുടിക്കും.

എന്നാല്‍ ഒരു ഭയങ്കരിയായ രക്തരക്ഷസൊന്നുമല്ല ജോര്‍ജിന. പാരമ്പര്യമായി കിട്ടിയ തലസ്സീമിയ എന്ന അപൂര്‍വരോഗമാണ് ഇവരെ രക്തം കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്. 39കാരിയായ ജോര്‍ജ്ജിന കോണ്ടോണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ബ്രിസ്‌ബെയ്‌നിലാണ് താമസം. 20 വര്‍ഷത്തോളമായി സൂര്യവെളിച്ചത്തില്‍പ്പെടാതെയാണ് ജീവിതം.

ജോര്‍ജ്ജിനയും സുഹൃത്ത് സമൈലും

ജോര്‍ജ്ജിനയും സുഹൃത്ത് സമൈലും

ശരീരത്തില്‍ ഇരുമ്പിന്റെ അംശത്തിന്റെ കുറവും അനീമിയയുടെ അസുഖമുളളതുകൊണ്ടാണ് രക്തം കുടിച്ച് തുടങ്ങിയതെന്ന് ജോര്‍ജ്ജിന പറയുന്നു. മൂന്നുവര്‍ഷമായി ഇവള്‍ക്കു കുടിക്കാനുള്ള രക്തം നല്‍കുന്നത് സുഹൃത്തായ സമൈല്‍ ആണ്. സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി സ്‌മൈയ്ല്‍ സുഹൃത്തിന് രക്തം വലിച്ചുകുടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.