വീണ്ടും മോഡിയുടെ വൈകാരിക പ്രകടനം; നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ യുദ്ധത്തിന്റെ തുടക്കം മാത്രം

single-img
22 November 2016

 

pm-bjp-meet_650x400_71479792631

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെയാകമാനം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ ബിജെപി എംപിമാരുടെ യോഗത്തില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈകാരിക പ്രകടനം. രാജ്യത്തിലെ കള്ളപ്പണത്തിനെതിരായ യുദ്ധത്തിലെ തുടക്കം മാത്രമാണ് നോട്ട് പിന്‍വലിക്കലെന്ന് മോഡി യോഗത്തില്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് യോഗത്തില്‍ പ്രമേയവും പാസാക്കി.

രാജ്യതലസ്ഥാനത്ത് ചേര്‍ന്ന് ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വിശുദ്ധയുദ്ധം എന്ന വിശേഷണത്തോടെ മോഡിയെ യോഗത്തില്‍ ആദരിച്ചു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം ഒരു അവസാനമല്ല, അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ തീവ്രവും നിരന്തരവുമായ യുദ്ധത്തിന്റെ തുടക്കം മാത്രമാണ്.

കറന്‍സി പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഏത് സംവാദത്തിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ലോകം മുഴുവന്‍ ഈ നീക്കത്തെ അംഗീകരിക്കുകയാണെന്നും ഇതുപോലൊരു തീരുമാനം കൈക്കൊള്ളാന്‍ ധൈര്യമുള്ള ഒരു ഭരണാധികാരിക്ക് മാത്രമേ സാധിക്കൂവെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.