ശബരിമല ധര്‍മശാസ്താ ക്ഷേത്രം ഇനി ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’; ശബരിമലയിലെ പ്രതിഷ്ഠ ധര്‍മശാസ്താവല്ല, അയ്യപ്പസ്വാമിായണെന്ന് ദേവസ്വം ബോര്‍ഡ്

single-img
21 November 2016

 

sabarimala

ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും ഇനി ഈ ക്ഷേത്രം അറിയപ്പെടുക എന്ന ഉത്തരവ് പുറത്തിറക്കി. ഇതിന് കാരണമായി ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്, നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി.

വര്‍ഷങ്ങള്‍ക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്. ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.