കള്ളപ്പണക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംരക്ഷിക്കും; ബിജെപി മന്ത്രിയുടെ വീഡിയോ വൈറല്‍ ആകുന്നു

single-img
20 November 2016

 

manish_grover

രാജ്യമൊട്ടാകെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കലിനെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നതിനിടെ ഹരിയാനയിലെ ബിജെപി മന്ത്രി മനീഷ് ഗ്രോവറിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു. പ്രസംഗത്തിനിടെ കള്ളപ്പണക്കാര്‍ പേടിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഗ്രോവര്‍ പറയുന്ന ഭാഗമാണ് പ്രചരിക്കുന്നത്.

പ്രധാനമന്ത്രി മാത്രമല്ല, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും കള്ളപ്പണക്കാരെ സംരക്ഷിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീഡിയോയുടെ വസ്തുത ഉറപ്പ് വരുത്തിയിട്ടില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോയില്‍ മന്ത്രി ഇങ്ങനെ പറയുന്നതാണ് വ്യക്തമായിട്ടുള്ളത്.

സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് നോട്ടുകള്‍ അസാധുവാക്കിയതിലുള്ള ജനരോഷത്തെ പ്രതിരോധിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോഴാണ് മന്ത്രിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

https://www.youtube.com/watch?v=J-xFuVuGgL8