സൗന്ദര്യം പോര എന്ന മനോവിഷമം; സുന്ദരിയാവാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരണപ്പെട്ടു

single-img
20 November 2016

 

maria-de

മോസ്‌കോ: സൗന്ദര്യം കൂട്ടാന്‍ വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായ ദന്ത വിദഗ്ധയായ റഷ്യന്‍ യുവതി മരിച്ചു. ഇരുപത്തിമൂന്നു വയസ്സുള്ള മറിയ ഡി എന്ന യുവതിയാണ് തന്റെ ചുണ്ടും താടിയും പുഷ്ടിപ്പെടുത്താനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി മരണപ്പെട്ടത്. അനസ്തീഷ്യയിലെ പിഴവാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തനിയ്ക്ക് സൗന്ദര്യം കുറവാണ് എന്ന് പരാതിയായിരുന്നു മറിയയ്ക്ക് എന്നും. അങ്ങനെയിരിക്കെയാണു ചുണ്ടിന്റെയും താടിയുടെയും വലിപ്പം കൂട്ടാന്‍ പ്ലാസ്റിക് സര്‍ജ്ജറി ചെയ്യുന്ന ആശുപത്രിയെക്കുറിച്ച് അറിയുന്നത്. അന്വേഷണവുമായെത്തിയ മറിയയുടെ ഓപ്പറേഷന്‍ ഫിക്സ് ചെയ്തു. എല്ലാ ടെസ്റ്റുകളും ചെയ്തതിന് ശേഷമാണ് മരിയയെ ഓപ്പറേഷന് വിധേയയാക്കിയത് എന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. എന്നാല്‍ അനസ്തീഷ്യയിലെ അലര്‍ജി കാരണം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിയ്ക്കുകയായിരുന്നു.
ആദ്യത്തെ തവണ ഓപ്പറേഷന്‍ ടേബിളില്‍ വച്ച് ഹൃദയാഘാതം വന്നപ്പോള്‍ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്റ്റര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് വരുന്നതിനു മുന്‍പ് തന്നെ രണ്ടാമത്തെ ആഘാതം വന്നതോടെ മറിയയുടെ ജീവന്‍ നഷ്ടമായി. റഷ്യന്‍ ക്രിമിനല്‍ കോഡ് പ്രകാരം ശസ്ത്രക്രിയ ചെയ്ത ഡോക്ട്ടര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.