നോട്ട് പ്രതിസന്ധി: പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങമായി സ്വകാര്യ ഏജന്റുമാര്‍; 2000 ദിര്‍ഹമിന് ഒരു ലക്ഷം രൂപ വരെ വാഗ്ദാനം

single-img
17 November 2016

 

uae-exchange_660_111116060847

ദുബായ്: സ്വകാര്യ ഏജന്റുമാര്‍ മോഹന വാഗദാനങ്ങളുമായി പ്രവാസികളെത്തേടി എത്തുന്നു. ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെയാണ് 2000 ദിര്‍ഹമിന് ഒരു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

കറന്‍സിയുടെ യഥാര്‍ത്ഥ മൂല്യം അനുസരിച്ച് ഏകദേശം 5500 ദിര്‍ഹമിനാണ് ഒരു ലക്ഷം രൂപ ലഭിക്കുക. ഈ സമയത്താണ് അതിന്റെ പകുതിപോലും അടക്കാതെ നാട്ടില്‍ ഒരു ലക്ഷമെത്തിക്കാമെന്ന വാഗദാനവുമായി ഏജന്റുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

പക്ഷെ ലഭിക്കുന്ന ഒരു ലക്ഷം രൂപ പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കുമെന്ന് മാത്രം. 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കണക്കില്‍പ്പെടാത്ത പണം കൈയില്‍ സൂക്ഷിച്ച കുഴല്‍പ്പണസംഘങ്ങളാണ് പ്രധാനമായും ഇത്തരത്തില്‍ പണം നല്‍കുന്നത്.