ക്യൂ നിന്ന് മടുത്താലും ബിജെപിക്കാര്‍ തരുന്ന വെള്ളം ഞങ്ങള്‍ക്ക് വേണ്ട: വീഡിയോ വൈറലാകുന്നു; ഞങ്ങക്കു നിങ്ങടെ വെള്ളം വേണ്ടേ..

single-img
17 November 2016

reject-water

ഗുജറാത്ത്: നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നീണ്ട ക്യൂ തുടരുന്നതിനിടെ ബിജെപിക്കാര്‍ നല്‍കുന്ന വെള്ളം നിഷേധിക്കുന്ന വനിതകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഒരു ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന വനിതകള്‍ക്ക് സമീപമാണ് വെള്ളവുമായി ബി.ജെ.പി പ്രവര്‍ത്തകന്‍ എത്തുന്നത്.

എന്നാല്‍ എത്ര ക്യൂ നിന്ന് മടുത്താലും നിങ്ങള്‍ തരുന്ന വെള്ളം ഞങ്ങള്‍ കുടിക്കില്ലെന്ന് യുവതികള്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബിജെപിയുടെ ചിഹ്നമായ താമര ഷര്‍ട്ടില്‍ കുത്തിവെച്ച് ഗ്ലാസില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവര്‍ത്തകനില്‍ നിന്ന് ആ വെള്ളം സ്വീകരിക്കാന്‍ വരിനില്‍ക്കുന്ന വനിതകള്‍ തയാറാവുന്നില്ല. ബിജെപിയുടെ വെള്ളം ഞങ്ങള്‍ കുടിക്കില്ല എന്നാണ് പൊരിവെയിലത്ത് നില്‍ക്കുന്ന വനിതകളുടെ പ്രതികരണം.

നോട്ടുനിയന്ത്രണം ജനങ്ങളെ എത്രമാത്രം ദുരിതത്തിലാഴ്ത്തി എന്നതിന്റെ സൂചകങ്ങളാണ് ഭാരതത്തില്‍ ഇപ്പോള്‍ കണ്ടു വരുന്നത്. മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങള്‍ വരെ ഈ നോട്ട് നിരോധനം മൂലം എത്രമാത്രം ദുരിതം അനുഭവിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്.

ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഫോം പൂരിപ്പിച്ച് നല്‍കാനും വെള്ളം നല്‍കാനും നിരവധി ബിജെപി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബാങ്കിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അടുത്തിടെ അമിത് ഷായുടെ മണ്ഡലത്തില്‍ താമസിക്കുന്ന ഒരാള്‍ കമാന്‍ഡോകള്‍ ഇല്ലാതെ അമിത് ഷാ മണ്ഡലത്തില്‍ എത്തിയാല്‍ താങ്കളെ തുണിയില്ലാതെ ഓടിക്കുമെന്ന് പറയുന്ന വീഡിയോയും വൈറലായിരുന്നു.