ആണുങ്ങളോട് തലയുയര്‍ത്തി സംസാരിക്കാന്‍ മാത്രം പെണ്ണ് വളരണ്ട; അവളെന്നും ആണിന്റെ കാല്‍ക്കീഴില്‍; സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനെ മായിന്‍ ഹാജി വിലക്കി

single-img
16 November 2016

 

mayin-haji
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ല എന്നു പറഞ്ഞ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി വിലക്കുകയായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ കെ.എം ഷാജി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കെ.എം ഷാജി പ്രസംഗം അവസാനിപ്പിക്കവെ വേദിയില്‍ നിന്നും എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

‘ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല’ എന്ന് പറയുന്നതും വ്യക്തമായി കേള്‍ക്കാം. നവംബര്‍ 10, 11, 12 തിയ്യതികളിലായി കോഴിക്കോടാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു ഖമറുന്നിസ അന്‍വര്‍.