ശിശുദിനം വ്യത്യസ്ഥ അനുഭവമാക്കി കേരളാ പോലീസ്; പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

single-img
15 November 2016

 

head

തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് പോലീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.

പോലീസ് സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി സ്റ്റുഡന്‍സ് പോലീസിന്റെ സഹകരണത്തോടെ ‘പോലീസിനൊപ്പം ഒരു ദിവസം’ എന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. പോലീസിന്റെ ബാന്റ് മേളവും, ഡോഗ് സ്വകോഡിന്റെ ഡോഗ് ഷോയും, അഭ്യാസ പ്രകടനങ്ങളും, കുതിരസവാരിക്കുള്ള അവസരങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലഹരി വസ്തുക്കളുടെ ദൂഷ്യവശത്തെ പറ്റി വിദഗ്ദ്ധര്‍ ബോധവത്കരണ ക്ലാസുകളും എടുത്തിരുന്നു.

100 കുട്ടികളടങ്ങുന്ന സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയെ സന്ദര്‍ശിക്കാനും സംവാദിക്കാനും അവസരം നല്‍കി. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം, മയക്കുമരുന്നു വ്യാപനം, സൈബര്‍ സുരക്ഷ തുടങ്ങി വിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.

1 2 3 4 5 6 7 8 9