നോട്ട് മാറാനായി എത്തുന്നവര്‍ക്ക് സഹായവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍; ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും മത്സരിച്ച് രംഗത്ത്

single-img
12 November 2016

 

ചെമ്മാട്ടെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

ചെമ്മാട്ടെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

തിരുവനന്തപുരം: നോട്ടു മാറാനെത്തുന്നവരെ സഹായിക്കാനായി വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നു. ചെമ്മാട്ടെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന് തളര്‍ന്നവര്‍ക്ക് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി വെസ്റ്റ് മേഖലാ കമ്മിറ്റി പ്രവര്‍ത്തകരാണ് കുടിവെള്ളം എത്തിച്ച് നല്‍കിയത്. പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ ഇട്ടതോടെ മറ്റുള്ള പാര്‍ട്ടിക്കാരും ഒപ്പമെത്തി.

കാഞ്ഞങ്ങാട് ബാങ്കുകളിലെത്തുന്നവരെ സഹായിക്കാനായി എബിവിപി ബാങ്കുകള്‍ക്ക് മുന്നില്‍ ആരംഭിച്ച സഹായ കേന്ദ്രം

കാഞ്ഞങ്ങാട് ബാങ്കുകളിലെത്തുന്നവരെ സഹായിക്കാനായി എബിവിപി ബാങ്കുകള്‍ക്ക് മുന്നില്‍ ആരംഭിച്ച സഹായ കേന്ദ്രം

കാഞ്ഞങ്ങാട് ബാങ്കുകളില്‍ എത്തുന്ന സാധാരണക്കാരെ സഹായിക്കാനുളള പ്രവര്‍ത്തനം എബിവിപി ഏറ്റെടുത്തത്തിന്റെ ചിത്രങ്ങള്‍ അവരും പോസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബാങ്കുകള്‍ക്ക് മുമ്പില്‍ സഹായ കേന്ദ്രം സ്ഥാപിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ മാതൃകയായത്.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു തന്നെ ചെയ്താലും ജനങ്ങള്‍ ദിവസവും വലയുന്നതിന് യാതൊരു മാറ്റവും ഇതു വരെയുണ്ടായിട്ടില്ല.