രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു;ഇന്ന് അര്‍ധരാത്രി മുതലാണ് നോട്ടുകള്‍ അസാധുവാകുക;രാജ്യത്തെ എടിഎമ്മുകളും അടച്ചിടും.

single-img
8 November 2016

650_1_636142336361168700രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി. ഇന്ന് അർധരാത്രി മുതൽ നോട്ടുകൾ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. . ഡിസംബര്‍ 30 വരെ പഴയ  നോട്ടുകള്‍ മാറ്റിയെടുക്കാം.പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് പഴയ  നോട്ടുകൾ മാറ്റിവാങ്ങേണ്ടത്.

 

2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ ഉടൻ വ്യാപിപ്പിക്കും. കറൻസി വിനിമയത്തിൻെറ മറ്റു രൂപങ്ങളായ ഡി.ഡി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയിൽ മാറ്റമൊന്നും ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പ്രാരംഭ 72 മണിക്കൂറിൽ സർക്കാർ ആശുപത്രികളിൽ പഴയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. നവംബർ 11 അർദ്ധരാത്രി വരെയായിരിക്കും ഇത്.

 

രാജ്യത്തെ എടിഎമ്മുകളും അടച്ചിടും. ബുധനാഴ്ച അർധ രാത്രിവരെയാണ് എടിഎമ്മുകൾ അടച്ചിടുന്നത്.കര-നാവിക-വ്യോമ സേനകളുടെ മേധാവികളുമായി നേരത്തെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി.പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 
ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും

15032877_1302564199774341_39122173669466829_n 14938095_1302564203107674_3518706340488411650_n

പുതിയ 500,2000 നോട്ടുകൾ