പോലീസുകാർക്ക് ഗൂണ്ടാബന്ധമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;കാലടി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

single-img
8 November 2016

policecapതിരുവനന്തപുരം: ഗുണ്ടാമാഫിയ ബന്ധത്തെ തുടര്‍ന്ന് കാലടി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. നാല് ഗ്രേഡ് എസ്‌ഐമാർ ഉള്‍പ്പെടെ പത്ത് പൊലീസുകാര്‍ക്കാണു സ്ഥലമാറ്റം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.പ്രമുഖ ഗുണ്ടാമാഫിയകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.