വരൂ.. കൊളുക്കുമലയിലേക്ക് പോകാം;  സൂര്യോദയം കാണാം, പ്രകൃതി പറയുന്ന കഥകള്‍ കേള്‍ക്കാം

single-img
7 November 2016
ഫോട്ടോ: അജീഷ് പുതിയേടത്ത്

ഫോട്ടോ: അജീഷ് പുതിയേടത്ത്

എത്ര തവണ കണ്ടാലും മതിവരാത്ത ഒന്നാണ് സൂര്യോദയം. പുലര്‍കാലത്ത് കണ്ണുകളെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാഴ്ചയുടെ സുന്ദര ലോകത്തിലേക്ക് എത്തിക്കാന്‍ സൂര്യോദയങ്ങള്‍ക്ക് കഴിയും. സാധാരണയായി സൂര്യോദയവും അസ്തമയവും കാണാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്നത് ബീച്ചുകളും മറ്റുമാണ്. എന്നാല്‍ അതിലും നിറഭംഗിയോടെ സൂര്യേദയം കാണാന്‍ കഴിയുന്നത് മലമുകളില്‍ നിന്നുമാണ്.

തമിഴ്നാട്ടിലെ ബോദിനായ്ക്കര്‍ എന്ന താലൂക്കില്‍ അതിനു പറ്റിയ ഒരു മലയുണ്ട്. കൊളുക്കുമല എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഉയരമേറിയ തോയിലത്തോട്ടങ്ങളില്‍ ഒന്നാണ് ഇത്. മീശപുലിമല, ദേവികുളം, ചിന്നാര്‍, മൂന്നാര്‍, ഇടുക്കി, തേക്കടി, തേനി, കമ്പം തുടങ്ങിയ വിനോദസഞ്ചാരമേഖലകളോട് ചേര്‍ന്നിട്ടാണ് കൊളുക്കമല സ്ഥിതി ചെയ്യുന്നത്.

മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഔഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും ഓക്കെയും പറയുന്ന കഥകള്‍ നമുക്കു ഇവിടെ നിന്നു കേള്‍ക്കാന്‍ കഴിയും.

കൊളുക്കുമല കയറണമെങ്കില്‍ കുറച്ചെന്നും കഷടപ്പെട്ടാല്‍ പോരാ. മൂന്നാറിലെത്തിയ സഞ്ചാരികള്‍ വെളുപ്പിന് മൂന്നുമണിക്ക് എങ്കിലും സൂര്യനെല്ലിയിലെത്തണം അവിടെ നിന്നും ജീപ്പ് സര്‍വ്വീസുകള്‍ മാത്രമെ കൊളുക്കുമലയിലേക്ക് ഉള്ളു. 12 കിലോ മീറ്റര്‍ പോയാല്‍ കൊളുക്കുമല തേയില എസ്റ്റേറ്റില്‍ എത്താം. തേയില എസ്റ്റേറ്റ് വരെയാണ് ജീപ്പ് സര്‍വ്വീസുകള്‍ ലഭിക്കുകയുള്ളു. അവിടെ നിന്നും നടന്നു വേണം പോവാന്‍. ഇവിടെ നിന്നും പത്തു ഇരുപത് മിനിറ്റു മുന്നോട്ട് നടന്നാല്‍ സൂര്യോദയം കാണാനുള്ള നല്ല സ്ഥലങ്ങളുണ്ട്.

മീശപുലിമലയിലേക്കു പോവുന്ന വഴി ആണിത്. അതിനാല്‍ വളരെയധികം തിരക്കാണിവിടെ. കൊളുക്കുമലയില്‍ നിന്നും 3 മണിക്കൂറിനടുത്ത് മുകളിലേക്ക് കുത്തനെയുള്ള കുന്നു കയറിയാല്‍ മീശപുലിമലയില്‍ എത്താം. യാത്രകള്‍ വളരെയധികം ബുദ്ധിമുട്ടുള്ളതായിതിനാല്‍ സഹാസികത ഇഷ്ടപ്പെടുന്നവര്‍ക്കാണ് ഇവിടെ ആസ്വാദിക്കാന്‍ കഴിയൂ. പ്രകൃതിയെ മനോഹരി എന്നു വിളിക്കുമ്പോള്‍ അതൊരുക്കിയ ദൃശ്യഭംഗി കാണാന്‍ പലപ്പോഴും നമുക്ക് കഴിയാതെ വരുന്നുണ്ട്. എന്നാല്‍ ഇതു പോലുള്ള യാത്രാനുഭവങ്ങള്‍ ജീവിതത്തിലൊരിക്കല്‍ പോലും നമ്മള്‍ മറക്കില്ല. അത്രയും ആസ്വാദ്യമാണ് കൊളുക്കുമല പോലുള്ള മലനിരകളില്‍ നിന്നും കിട്ടുന്നത്.