പുലിമുരുകന് വീണ്ടുമൊരു റീമിക്സ് വീഡിയോ; ജംഗിള്‍ ബുക്കിലെ ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് പുതിയ ടീസര്‍

single-img
7 November 2016

 

mohanlal-pulimurugan-advance-booking-started

പുലിയും കാടും കഥ പറഞ്ഞ് കാണികളെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ച ചിത്രത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും വീണ്ടുമൊരു റീമിക്സ് വീഡിയോ ഇറങ്ങിയത് ശ്രദ്ധേയമാവുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിലെ ദൃശ്യങ്ങള്‍ കൊണ്ടാണ് പുതിയ പുലിമുരുകന്‍ ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. പുലിനുരുകന് വേണ്ടി നിരവധി റീമിക്സ് വീഡിയോകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും കിടിലന്‍ എന്നു വിശേഷിപ്പിക്കാന്‍ ഇതിനെ മാത്രമെ കഴിയൂ.

ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറി. ആദ്യമായി 100 കോടി നേടുന്ന മലയാള ചിത്രമാണ് പുലിമുരുകന്‍. 15 കോടിയോളം വിവിധ റൈറ്റ്സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ബിസിനസ് 100 കോടി കവിയും.

കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ നേടിക്കഴിഞ്ഞു. യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കലക്ഷന്‍ നേടുന്നുണ്ട്.