പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

single-img
6 November 2016

 

അറസ്റ്റിലായ ഷുക്കൂറും താജുദ്ദീനും

അറസ്റ്റിലായ ഷുക്കൂറും താജുദ്ദീനും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം വണ്ടൂര്‍ പോരൂര്‍ കോട്ടക്കുന്ന് തണ്ടുപാറയ്ക്കല്‍ ഷുക്കൂര്‍(27), സുഹൃത്ത് തോട്ടുപറമ്പന്‍ താജുദ്ദീന്‍(29) എന്നിവരാണ് അറസ്റ്റിലായത്.

ഷുക്കൂര്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് മൊഴി. താജ്ജുദ്ദീന്‍ ഇതിന് ഒത്താശ ചെയ്തതായാണ് പെണ്‍കുട്ടി അറിയിച്ചത്. ഇരുവരുടെയും ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ബന്ധുവീട്ടില്‍ അഭയം തേടിയെങ്കിലും ഇരുവരും അവിടെയും പിന്തുടര്‍ന്നെത്തിയതായി മൊഴിയില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുവരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.