കേരളപ്പിറവി ദിനാഘോഷ വിവാദം: സ്പീക്കര്‍ ഗവര്‍ണറെ ഖേദം അറിയിച്ചു

single-img
6 November 2016

 

sathasivam1_1584387f

കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് വിശദീകരണ കത്ത് അയച്ചു. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീളുന്ന പരിപാടികളാണ്. പ്രധനപ്പെട്ട ചടങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഇരുന്നത്.

ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് ഗവര്‍ണറും എന്നായിരുന്നു തീരുമാനമെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കന്നതായും കത്തില്‍ സൂചിപ്പിക്കുന്നു.

കേരളപ്പിറവി ആഘോഷത്തില്‍ സ്പീക്കറെയും മുന്‍ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി സ്പീക്കര്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിമിധികള്‍ ഒഴിവാക്കാനാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചിരുന്നു.