അയല്‍വാസിയെ മര്‍ദ്ദിച്ച കേസ്: ബോളിവുഡ് താരം ആദിത്യ പഞ്ചോളിയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

single-img
6 November 2016

 

aditya-pancholi_0_0_0

മുംബൈ: ബോളിവുഡ് താരം ആദിത്യ പഞ്ചോളിയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. അയല്‍വാസിയെ മര്‍ദ്ദിച്ച കേസില്‍ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിനെതിരായ വിധി പുറപ്പെടുവിച്ചത്. 12000 രൂപയുടെ ജാമ്യത്തിന്‍ മേല്‍ താരത്തെ പിന്നീട് പുറത്ത് വിടുകയായിരുന്നു

2005ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. അയല്‍വാസിയായ പ്രതീക് പാസ്‌റാനിയെ മര്‍ദ്ദിച്ച് മൂക്കിന് പരിക്കേല്‍പ്പിച്ചതിനാണ് പഞ്ചോളിയ്‌ക്കെതിരെ കേസെടുത്തത്. താരം താമസിച്ചിരുന്ന ബില്‍ഡിംഗില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പഞ്ചോളി അയല്‍വാസിയെ മര്‍ദ്ദിക്കുന്നത്. പഞ്ചോളിയുടെ സുഹൃത്ത് പാര്‍ക്കിംഗ് ഏരിയയില്‍ പ്രതീകിന് അവകാശപ്പെട്ട സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത പ്രതീകിനെ പഞ്ചോളി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. നായകനായി ബോളിവുഡില്‍ അരങ്ങേറിയ ആദിത്യ പഞ്ചോളി പിന്നീട് പ്രതിനായകനായും സഹതാരവുമായി പ്രേക്ഷക പ്രീതി നേടി. ആദിത്യയുടെ മകന്‍ സൂരജ് പഞ്ചോളി അടുത്തിടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.