അനധികൃത സ്വത്ത് സമ്പാദനം: തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ.എം എബ്രഹാം

single-img
4 November 2016

e-futura__a_one_day_workshop_on_electronics_and_telecom_sector_1_20141122_1788061576

തിരുവനന്തപുരം : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. വിജിലന്‍സിന് മൊഴി നല്‍കി. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി പുറത്ത് കൊണ്ടുവന്നതാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായും കെ.എം. എബ്രഹാം പറഞ്ഞു.

വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി. രാജേന്ദ്രന്‍ വ്യാഴാഴ്ചയാണ് കെ.എം. എബ്രഹാമിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കെ.എം. എബ്രഹാം വിജിലന്‍സിനോട് ആവശ്യപ്പെട്ടു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ വിശ്വാസ്യതയെ സംശയിക്കുന്നതായി എബ്രഹാം മൊഴി നല്‍കിയിട്ടുണ്ട്.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയെ കുറിച്ച് താന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, എം.ഡി. രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് കെ.എം. എബ്രഹാം ആരോപിക്കുന്നത്.