അഞ്ചുതവണ ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് കളംതോട് തങ്ങളുടെ നിര്‍ദേശം; കോഴിക്കോട് നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്

single-img
3 November 2016

screen-11-47-2203-11-2016
കോഴിക്കോട് മുക്ക്ത്ത് നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്. ഓമശ്ശേരി സ്വദേശി അബൂബക്കറെന്നയാളാണ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം.അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങള്‍ നിര്‍ദേശിച്ചെന്നാണ് അബുബക്കര്‍ പറയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ പാടില്ല. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ പിതാവും ബന്ധുക്കളും ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് അബൂബക്കറില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.