‘വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’; സിപിഐഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസിൽ രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ്

single-img
3 November 2016

GEORGE

തിരുവനന്തപുരം: സിപിഐഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ് എം.എൽ.എ.ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ പിസി തന്റെ പ്രതികരണം അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഒരു പ്രതീകാത്മക ചിത്രവും പോസ്റ്റിലുണ്ട്. ‘വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’ എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകം. ക്രിമിനല്‍ കേസുകളിലെങ്കിലും രാഷ്ട്രീയ ഇടപെടലുകളും പൊലീസിലെ അനാസ്ഥയും ഒഴിവാക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്നും പിസി മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, അങ്ങനെ നിയമം കയ്യിലടുക്കുന്ന ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന ഉറപ്പും നല്‍കിക്കൊണ്ടാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.