കൊച്ചിയിൽ ഗുണ്ടാ കേസിൽ പെട്ട കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

single-img
2 November 2016

crime
വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയെന്ന പരാതിയില്‍ കേസിലകപ്പെട്ട കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭാ വൈസ് ചെയര്‍മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പിലിനെയാണു പുറത്താക്കിയത്.മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികള്‍.സംഭവത്തത്തെുടര്‍ന്ന് ഇവരടക്കം അഞ്ചുപേര്‍ ഒളിവിലാണു.

കെട്ടിടനിര്‍മാണ സ്ഥലത്തെ പൈലിങ് ചളി നീക്കുന്നതിന്‍െറ കരാറെടുപ്പുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സി തൊഴിലാളിയായ തന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ആന്‍റണി ആശാംപറമ്പില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചെന്നുകാണിച്ച് നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ആന്റണി ആശാരിപ്പറമ്പിലുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ പുറത്ത് വന്നതിനെത്തുടർന്ന് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റിന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ നിർദ്ദേശം നൽകിയിരുന്നു.ഇതിനു പിന്നാലെയാണു ആന്‍റണി ആശാംപറമ്പിലിനെ പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടും പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കാതെ വൈകിക്കുന്നതിനിടെയാണു സമാനമായ കേസിൽ പ്രതിയായ നേതാവിനെ കോൺഗ്രസ് പുറത്താക്കിയത്.ഇത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍.ഗുണ്ടകളുടെ സഹായത്തോടെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയതിനും തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ജില്ല സ്പോട്്സ് കൗണ്‍സില്‍ പ്രസിഡന്‍റുകൂടിയായ സക്കീര്‍ ഹുസൈനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്