വനിതാ പോലീസുകാരുടെ “ഹണി ട്രാപ്പിൽ” പിടികിട്ടാപ്പുള്ളി കുടുങ്ങി;പോലീസുകാരുടെ തന്ത്രം മനസ്സിലാകാതെ യുവതിയെക്കാണാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഷിനോജാണു അറസ്റ്റിലായത്

single-img
1 November 2016

14937844_622990761242963_542375787_n

സ്ത്രീ പീഡന കേസില്‍ പിടികിട്ടാപ്പുള്ളിയെ വനിതാ പോലീസ് കുടുക്കിയത് “ഹണി ട്രാപ്പിലൂടെ”.വനിതാ പോലീസാണെന്നറിയാതെ ഫോണില്‍ സംഭാഷണങ്ങള്‍ നടത്തി ഒടുവില്‍ നേരിട്ട് കാണാന്‍ എത്തിയപ്പോള്‍ പുരുഷ പോലീസടങ്ങുന്ന സംഘം ഇയാളെ പിടികൂടുകയായിരുന്നു. എളയാവൂര്‍ സ്വദേശിയായ ഷിനോജ് (44) ആണ് പേരാവൂര്‍ സ്‌റ്റേഷനിലെ വനിതാ പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്.

വനിതാ പോലീസ് ഷിനോജിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയ ശേഷം കാണാനായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് വരാന്‍ പറയുകയായിരുന്നു.പോലീസിന്റെ തന്ത്രം മനസിലാകാതെ യുവതിറ്റെ കാണാൻ ഷിനോജ് എത്തുക ആയിരുന്നു.ളെ തിരിച്ചറിയാന്‍ വനിതാ പോലീസ് നല്കിയ രൂപസാദൃശ്യങ്ങള്‍ മനസിലാക്കി അടുത്തെത്തിയ യുവാവിനെ കാത്തു നിന്ന പോലീസ്‌സംഘം കൈയോടെ പിടികൂടുകയായിരുന്നു. പേരാവൂര്‍ എസ്‌ഐ പി.കെ. ദാസ്, എഎസ്‌ഐ നാസര്‍ പൊയിലന്‍, സിവില്‍ ഓഫീസര്‍മാരായ ബൈജു, വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.