രാജ്യത്തിന്റെ കാവല്‍ക്കാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോഡി; ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്

single-img
30 October 2016

 

modi3-jpg-image-784-410

ഉത്തരാഖണ്ഡിലെ അതിര്‍ത്തി സൈനിക പോസ്റ്റില്‍ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേനയ്ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുട ദീപാവലി. കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ സൈനികര്‍ക്കൊപ്പമായിരുന്നു നരേന്ദ്ര മോഡി ദീപാവലി ആഘോഷിച്ചത്. സൈനികര്‍ക്ക് മധുരം നല്‍കിയും അവര്‍ക്കൊപ്പം കുശലം പറഞ്ഞും മോഡി ഏറെനേരം അവര്‍ക്കിടയില്‍ ചെലവഴിച്ചു. ഈ വര്‍ഷത്തെ ദീപാവലി ആഘോഷം സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ നരേന്ദ്ര മോഡി പറഞ്ഞിരുന്നു.

സൈനികര്‍ ജീവന്‍ പണയം വെച്ചാണ് പോരാടുന്നത്. സൈനികരുടെ സംരക്ഷണമുള്ളതുകൊണ്ടാണ് നമുക്ക് സന്തോഷത്തോടെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ സാധിക്കുന്നത്. ദീപാവലി ആഘോഷവേളയില്‍ ഓരോരുത്തരും സൈനികരെ ഓര്‍മിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ‘സന്ദേശ് ടു സോള്‍ജിയേഴ്സ്’ എന്ന ക്യാംപയിനിലൂടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാജ്യത്തിന്റെ നാനാമേഖലയില്‍ പ്രവര്‍ത്തികന്നവര്‍ സൈനികര്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായും മോഡി പറഞ്ഞു രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്ന സമയത്ത് രാജ്യസുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരെയും ആഘോഷത്തില്‍ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘സന്ദേശ് ടു സോള്‍ജിയേഴ്സ്’ എന്ന ക്യാംപയിന് തുടക്കമിട്ടത്. 2014ല്‍ സിയാചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു മോഡി ദീപാവലി ആഘോഷിച്ചത്.