എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലാണ് ഡോഗ് സ്‌ക്വഡിലെ പോലീസുകാര്‍ക്ക് പണി

single-img
30 October 2016

dog-1

ഡോഗ് സ്‌ക്വഡിലെ പോലീസുകാരുടെ ദുരവസ്ഥ കേള്‍ക്കണോ? എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലാണ് ഇപ്പോള്‍ ഡോഗ് സ്‌ക്വഡിലെ പോലീസുകാര്‍ക്ക് പണി. എന്നാല്‍ വിസമ്മതിച്ചാല്‍ ഹാജാര്‍ നല്‍കില്ലെന്ന ഭീക്ഷണിയും.

എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലെ പട്ടികള്‍ക്കാണ് പോലീസുകാരുടെ കുളി വേണമെന്ന് നിര്‍ബന്ധമുള്ളത്. അടുത്തിടെ ബറ്റാലിയനിലെ ഏട്ടു പോലീസുകാര്‍ക്കാണ് ഈ ദുര്‍വിധിയുണ്ടായത്. ഓരോ ദിവസങ്ങളില്‍ മാറി മാറിയാണ് ഈ ജോലി ഏറ്റെടുക്കേണ്ടത്. ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജായ ആര്‍എസ്‌ഐ പി പുഷ്പാംഗദനാണ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. ഒരു മാസമായി പോലീസുകാര്‍ ഇത്തരത്തില്‍ ജോലി ചെയ്യുകയാണ്.

മേലാധികാരി തന്നെ പ്രതിസ്ഥാനത്തു വരുന്നത് കൊണ്ട് ആരോട് പരാതി പറയും എന്ന ആശയ കുഴപ്പത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സര്‍വ്വീസില്‍ നിന്നും ഒഴിയാന്‍ നില്‍ക്കുകയാണ് ചിലര്‍.