ഗുണ്ടാ കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറിയെ കണ്ടെത്താനായില്ല; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ടി പി രാമകൃഷ്ണന്‍

single-img
30 October 2016

 

sakkerr

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ കണ്ടെത്താന്‍ പോലീസിന് ഇനിയും സാധിച്ചില്ല. അതേസമയം കേരളത്തില്‍ ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് അറിയുന്നത്. ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഇയാള്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കുകയാണ് പോലീസിന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത്. ജാമ്യമില്ലാ കേസാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഏതുവിധേനയും ഇയാളെ സംരക്ഷിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ശ്രമമെന്നും ഉറപ്പാണ്.

ബുധനാഴ്ചയാണ് ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. അറസ്റ്റിന് പലവട്ടം പോലീസ് ശ്രമിച്ചെങ്കിലും പലയിടങ്ങളില്‍ നിന്നും ഇയാള്‍ മുങ്ങുകയായിരുന്നു.