ദീപാവലി ആഘോഷിക്കാന്‍ 80 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു; പരോള്‍ അനുവദിച്ചത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകള്‍ക്ക്

single-img
29 October 2016

 

central-jail-coimbatore-600

കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ 80 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. പരോള്‍ ലഭിച്ച തടവുകാരോട് മൂന്ന് ദിവസത്തിനകം ജയിലില്‍ തിരിച്ചെത്തണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്ത് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോടതി ശിക്ഷിച്ച 650 കുറ്റവാളികള്‍ ഉള്‍പ്പെടെ 1500 തടവുകാരാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. ഇതില്‍ ശിക്ഷ അനുഭവിക്കുന്ന 80 പേര്‍ക്കാണ് പരോള്‍. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കണമെന്ന തടവുകാരുടെ ആവശ്യം ജയില്‍ അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.

രണ്ടുദിവസങ്ങളിലായാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. വ്യാഴാഴ്ച 16 പേരും വെള്ളിയാഴ്ച 64 പേരും ജയിലിന് പുറത്തെത്തി. അതേസമയം ഇത്തരത്തില്‍ എല്ലാ വര്‍ഷവും ദീപാവലിക്ക് പരോള്‍ അനുവദിക്കാറുണ്ടെന്നും ഇതില്‍ വിവാദമുണ്ടാകേണ്ട കാര്യമില്ലെന്നും ജയില്‍ സൂപ്രണ്ട് മുരുകേശന്‍ അറിയിച്ചു.