പാക് പ്രകോപനം തുടരുന്നു; യുദ്ധം തുടങ്ങേണ്ടി വരും; ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു; മൃതദേഹം ഭീകരര്‍ വികൃതമാക്കി

single-img
29 October 2016

 

indian-army_650x400_51476786886

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്നു രാവിലെയും വെടിവയ്പ്പ് തുടരുന്നു. ഇതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും പാക് പ്രകോപനം തുടരുകയാണ്. ഇത് മറ്റൊരു ഇന്ത്യ-പാക് യുദ്ധത്തില്‍ കലാശിക്കുമെന്ന് ഉറപ്പായി.

ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പാക് സൈന്യത്തിന്റെ ഒത്താശയോടെ ഭീകരര്‍ വികൃതമാക്കി. അതിര്‍ത്തിയിലെ വെടിവയ്പ്പിന്റെ മറവില്‍ മൃതദേഹം അതിര്‍ത്തിക്കിപ്പുറം തിരിച്ചെത്തിച്ചതായും സംഭവത്തിന് ഉചിതമായ മറുപടി കൊടുക്കുമെന്നും സേനാ വക്താക്കള്‍ അറിയിച്ച. ഇതാണ് മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയായി കാണുന്നത്. രാവിലെ 7.20ഓടു കൂടി കത്വ, ആര്‍എസ് പുര, ഹിരനഗര്‍ എന്നീ സ്ഥലങ്ങളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കത്വയില്‍ മോട്ടാര്‍ ഷെല്ലുകളാണ് പാക് സൈന്യം ഉപയോഗിച്ചത്. എല്ലായിടങ്ങളിലും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ സമീപകാലത്തായി ആക്രമണങ്ങള്‍ നടത്തുന്നത്. ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച ആറ് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെ തുടര്‍ച്ചയുള്ള ആക്രണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടിയാണ് നല്‍കുന്നത്. ഇന്നലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചപ്പോള്‍ 15 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന പാക് റേഞ്ചേഴ്‌സ് സൈനികരാണ് ഏറെയും കൊല്ലപ്പെടുന്നത്.