അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്;ആറു പേര്‍ക്ക് പരിക്ക്

single-img
27 October 2016

Indian Armyകാശ്മിര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് പുലര്‍ച്ചെ കശ്മിരിലെ ആര്‍എസ് പുരയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ബുധനാഴ്ച വൈകിട്ട് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എ.കെ.ഉപാധ്യായയ്ക്കാണു ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്. വെടിവെപ്പില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് 27 പാക്ക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.