”എന്തൊരു സ്‌റ്റൈലാണ് മോനേ……”;റാഞ്ചിയില്‍ ഹമ്മറോടിക്കുന്ന ധോണിയെ കണ്ട് അന്തം വിട്ട ന്യൂസിലാന്‍ഡ് താരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

single-img
26 October 2016

dhoni-in-ranchi_7af8b326-9abc-11e6-a472-803c9c62b420
ഇന്ത്യന്‍ ക്രിക്കറ്റിന്റെ് ഇതിഹാസനായകന്‍ മഹേന്ദ്ര സിങ് ധോണി റാഞ്ചിയിലെ റോഡിലൂടെ ഹമ്മര്‍ ഓടിച്ചു പോകുന്നത് കണ്ട് എതിര്‍ ടീമായ ന്യൂസിലാന്‍ഡ് അന്തം വിട്ടിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.

ഇന്ത്യാ ന്യൂസിലാന്‍ഡ് നാലാം ഏകദിന മത്സരം ധോണിയുടെ നാടായ റാഞ്ചിയിലാണ് നടക്കുന്നത്. മത്സരത്തിന് റാഞ്ചിയില്‍ പറന്നിറങ്ങി ടീം ബസ്സില്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് താരങ്ങള്‍ ഹമ്മറില്‍ പോകുന്ന എതിര്‍നായകനെ കണ്ടത്. ഹമ്മര്‍ ഓടിച്ച് മുന്നോട്ട് പോകുന്ന ധോണിയെ കണ്ട് വാ പൊളിച്ചിരിക്കുന്ന ടോം ലഥാമും റോസ് ടെയ്ലറുമാണ് ചിത്രത്തില്‍. ഒരു കയ്യാല്‍ താടി തടവി വാഹനമോടിക്കുന്ന ധോണിയെയും ചിത്രത്തില്‍ കാണാം

വൈറലായിരിക്കുന്ന ഈ ചിത്രം ആരാണ് എടുത്തത് എന്ന് ‌വ്യക്തമല്ല.ക്രിക്ക് ട്രാക്കര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം പതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തു.