എന്റെ ഇന്നലെകള്‍ക്ക് കണ്ണുനീരിന്റെ നനവായിരുന്നു;പട്ടിണിമൂലം പത്താം ക്ലാസ് കഴിഞ്ഞ് ചാണകം ചുമക്കാന്‍ പോയ മലയാളി പെൺകുട്ടി ഇന്ന് വിദേശ യുണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റിന് ഉടമ.

single-img
26 October 2016

14711448_1096169477119589_8048226397664181129_o”വിശന്നു കരയുമ്പോള്‍ ആഹാരം തന്ന്…ജീവിതത്തോട് പൊരുതി വിജയം നേടാന്‍ പഠിപ്പിച്ച പ്രീയപ്പെട്ടവരോടൊക്കെ ഹൃദയം കൊണ്ട്നന്ദി”…..ബിന്ദുവിന്റെ അക്ഷരങ്ങള്‍ക്ക് കണ്ണുനീരിന്റെ നനവ്.ഓരോ വാക്കുകളിലുമൊളിപ്പിച്ച സങ്കടങ്ങളുടെ പെരുമഴ ആര്‍ത്തിരമ്പി പെയ്യുന്നത് പോലെ..
ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളിയുടെ അഭിമാനമായ ബിന്ദുവിന്റെ ഫെയ്‌സ് ബുക്ക് പോസ്‌റ്റില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.
വിദേശ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടും വന്ന വഴികളെ ഇന്നും നെഞ്ചിലേറ്റുന്ന ബിന്ദുവിന് വിജയത്തെക്കുറിച്ച് പറയാനൊരുപാട് കഥകളുണ്ട്.വിശപ്പിന്റെ,കണ്ണുനീരിന്റെ..ദാരിദ്രത്തിന്റെ..ഒറ്റപ്പെടലിന്റെ..കയ്പ്പുള്ള കഥകള്‍..ബിന്ദു ഒളിപ്പിച്ചു വെച്ച ഓരോ അക്ഷങ്ങളിലും കടപ്പാടുണ്ട്,ജീവിതത്തിന്‍ കൈ പിടിച്ചുയര്‍ത്തിയവരോടുള്ള കടപ്പാട്.
ബിന്ദുവിന്റെ കഥ ആധുനിക ലോകത്തിന് പ്രചോദനമാണ്,വിജയത്തിന്റെ ചവിട്ടുപടിയാണ് പരാജയം എന്ന സത്യത്തെ വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഈ മലയാളി.അമ്മയായിരുന്നു ബിന്ദുവിന് പ്രചോദനം നല്‍കിയത്.
ആരാണ് ദൈവങ്ങള്‍? ജന്മം നല്‍കി വളര്‍ത്തിയ അമ്മ,വിശന്നപ്പോള്‍ ആഹാരം തന്ന നാട്ടുകാര്‍.അക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരു,കണ്ണുനീരിന് കൂട്ടിരുന്ന സഹപാഠികള്‍,ഇവരൊക്കെയായിരുന്നു ദൈവങ്ങള്‍,അല്ലാതെ ദേവാലയങ്ങളില്‍ പ്രതിഷ്ടയിരിക്കുന്ന കരിങ്കല്ലുകളല്ല, എന്ന വലിയ ഉത്തരത്തിലേക്കാണ് ബിന്ദു സഞ്ചരിച്ചത്.

ബിന്ദുവിന്റെ പോസ്‌ററിന്റൊ പൂര്‍ണരൂപം