പൊന്നു മകളെ നഷ്ടമായിട്ടും വിധിയവരെ വീണ്ടും വേട്ടയാടുന്നു, രുദ്രയുടെ മാതാപിതാക്കള്‍ക്ക് നേരെ വധഭീഷണി

single-img
25 October 2016

bbbbbbbbbbbbbbbbbbbccccccccccccccccccccc
തിരുവനന്തപുരം;എസ് എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവില്‍ മരണമടഞ്ഞ നാലുമാസം പ്രായമായ രുദ്രയുടെ മാതാപിതാക്കള്‍ക്ക് നേരെ വധഭീഷണി.തങ്ങള്‍ക്ക് നീതി കിട്ടാത്തതിനെതുടര്‍ന്ന്‌ ഇന്നലെ എം എല്‍ എ ഐ.ബി സതീഷിനിനെതിരെ ഫ്‌ളക്സുകള്‍ സ്ഥാപിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടടുത്ത് രുദ്രയുടെ മാതാപിതാക്കളായ സുരേഷിനും രമ്യക്കും നേരെ വധഭീഷണി ഉണ്ടായത്.മുത്ത കുട്ടിയുടെ പനി ആശുപത്രിയില്‍ കാണിച്ച് തിരിച്ച്‌
വരുമ്പോള്‍ പ്രാവച്ചമ്പലത്ത് വെച്ച് ഹെല്‍മെറ്റധാരികളായ ആറംഗ സംഘം മൂന്ന് ബൈക്കുകളിലായെത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു കളയും എന്ന് ഭീഷണി മുഴക്കിയിരുന്നു.ഇതിനെതിരെയാണ് അസിസ്ററന്‍ന്റ് കമ്മീഷണര്‍ക്ക് സുരേഷ് പരാതി നല്‍കിയത്.
രുദ്രയുടെ മാതാപിതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് അവര്‍ സെക്രട്ടേറിയറ്റിലെ പ്രധാന കവാടത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്തിരുന്നു.മകളുടെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് രുദ്രയുടെ മാതാപിതാക്കളായ സുരേഷും രമ്യയും സമരം തുടര്‍ന്നു.സമരം മുപ്പത്തിയഞ്ചാം ദിവസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് രുദ്ര മരണപ്പെട്ടത്. കഫക്കെട്ട് മൂലമാണ് മകള്‍ മരിച്ചതെന്നാണ് ഡി.എം.ഓയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഭവത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഈ വാര്‍ത്തയോട് പ്രതികരച്ചിരുന്നു.പൊന്നു മകളെ നഷ്ടമായിട്ടു വിധിയവരെ വീണ്ടും വേട്ടയാടുന്നു..ഇനിയെങ്കിലും ഇവരുടെ കണ്ണുനീരിന് ഉത്തരം കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിയണം.