മകളെ നാല് വര്‍ഷം തുടര്‍ച്ചയായി ആഴ്ചയില്‍ മൂന്ന് വട്ടം പീഡിപ്പിച്ചു; അച്ഛന് 1503 വര്‍ഷം തടവ്

single-img
23 October 2016

 

renelopez_c0-471-960-1030_s885x516

മകളെ നാല് വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന് കോടതി 1503 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഫ്രെസ്‌നോ സ്വദേശിയും 41കാരനുമായ റെനെ ലോപ്പസിനെയാണ് ശിക്ഷിച്ചത്. മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് വിധിപ്രഖ്യാപനത്തില്‍ കോടതി വ്യക്തമാക്കി. തന്റെ തെറ്റില്‍ ഒരിക്കലും പശ്ചാത്തപിക്കാതിരുന്ന പ്രതി കോടതിക്ക് മുന്നിലും പെണ്‍കുട്ടിയെയാണ് കുറ്റക്കാരിയായി ചിത്രീകരിച്ചത്. റെനോയുടെ ഒരു സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. എന്നാല്‍ മകളെ സംരക്ഷിക്കുന്നതിന് പകരം ഈ പിതാവ് അവളെ വില്‍പ്പന ചരക്കാക്കുകയായിരുന്നെന്നും 2009 മെയ് മുതല്‍ 2013 വരെ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

പിതാവിന്റെ പീഡനം ഏറ്റവാങ്ങിയ കാലത്ത് താന്‍ നിസഹായയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഒരിക്കല്‍ പോലും അദ്ദേഹം പശ്ചാത്തപിക്കുകയോ ചെയ്തികളില്‍ വേദനിക്കുകയോ ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ 23 വയസ്സുള്ള യുവതി പറഞ്ഞു.