പതിനേഴ് വയസുകാരിയെ കണ്ണിറുക്കി കാട്ടിയ ബസ് ക്ലീനര്‍ക്ക് മൂന്ന് മാസം കഠിനതടവ്;പോസ്‌കോ നിയമപ്രകാരമാണു തടവും പിഴയും

single-img
21 October 2016

prison-jail-prisoner_b78a4938-96c7-11e6-9285-1c368c2fb449പതിനേഴ് വയസുകാരിയെ കണ്ണിറുക്കി കാട്ടിയ ബസ് ക്ലീനറെ മധ്യപ്രദേശ് കോടതി മൂന്ന് മാസം കഠിന തടവിന് ശിക്ഷിച്ചു. പോസ്‌കോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്. പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന തിക്കാറാം എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ 500 രൂപ പിഴയടക്കാനും കോടതി നിര്‍ദേശിച്ചു.

ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒരു പാഴ്‌സല്‍ വാങ്ങുന്നതിനായി ബര്‍വാനി ബസ് സ്റ്റാന്റിലേക്ക് പോകുന്ന വഴിയാണ് തിക്കാറാം കണ്ണിറുക്കി കാട്ടിയത്.ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു.വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.