അസംഘടിതമേഖലയിലും സ്വയം തൊഴിൽ മേഖലയിലും മാസം 20 രൂപ അടച്ച് പെൻഷനും ആനുകൂല്യങ്ങളും നേടാമെന്ന് നിങ്ങൾ എത്ര പേർക്കറിയാം..??

pf-pensionകേരളത്തിലെ കടകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും ചെറുകിട സ്വയംതൊഴിൽ സംരംഭകരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി 2007 മാർച്ചിൽ നിലവിൽ വന്ന ഒരു പദ്ധതിയാണ്
കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തോഴിലാളി ക്ഷേമപദ്ധതി. ‘

എങ്ങിനെ അംഗത്വം നേടാം

ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹതയുളളവര്‍ 1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയും 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയും എന്നാല്‍ 55 വയസ്സ് പൂര്‍ത്തിയാകാത്തതുമായ ‘ ഏതൊരു തൊഴിലാളികള്‍ക്കും സ്വന്തമായിസ്വയംതൊഴിൽ സംരംഭകർക്കും മൂന്നുമാസത്തെ സേവനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്

പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ

ആശുപത്രികൾ
മെഡിക്കൽ/പാരാമെഡിക്കൽ സ്‌റ്റോറുകൾ
പാഴ്സൽ സർവ്വീസ് കേന്ദ്രം
പെട്രോൾ/ ഡീസൽ / ഗ്യാസ് പമ്പുകൾ
മത്സ്യ സംസ്കരണശാലകൾ
വസ്ത്ര നിർമ്മാണ യൂണിറ്റുകൾ
ഹോട്ടൽ / ക്യാന്റീൻ
ഇറച്ചി വിൽപനകേന്ദ്രം
കമ്പ്യൂട്ടർ സെൻററുകൾ
പ്രസ്സുകൾ
കൊറിയർ സർവ്വീസ്
പാചകവാതക വിതരണ കേന്ദ്രങ്ങൾ
ഹോസ്റ്റൽ / ലോഡ്ജ് / ടൂറിസ്റ്റ് ഹേം
കൊപ്ര / ഓയിൽ മില്ലുകൾ
ചെരുപ്പ് നിർമ്മാണ കേന്ദ്രം
സിനിമാ തിയറ്റർ
ഫോട്ടോ / വീഡിയോ സ്റ്റുഡിയോകൾ
ബേക്കറികൾ
എഞ്ചിനിയറിംഗ് വർക്ക് സ്ഥാപനങ്ങൾ
ശബ്ദം / വെളിച്ച സ്ഥാപനങ്ങൾ
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ടെക്നീഷ്യസ്
കച്ചവട / വ്യാപാര സ്ഥാപനങ്ങൾ
ലോട്ടറി വിൽപന കേന്ദ്രം
ട്രാവൽസുകൾ
ജ്വല്ലറികൾ
ബുക്ക് ഹൗസ്
ഡയഗ്നോസ്റ്റിക് സെൻറർ
സെക്യൂരിറ്റി സർവ്വീസ്
മാദ്ധ്യമ സ്ഥാപനങ്ങൾ
വിവാഹ ഏജൻസി
വഴിയോര കച്ചവടം

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

പെന്‍ഷന്‍:
കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി തുക അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്ക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ, പെന്‍ഷൻ ലഭിക്കുന്നു.
കുടുംബ പെന്‍ഷന്‍ :
കുറഞ്ഞത് പതിനഞ്ചു വര്‍ഷം അംശാദായം അടച്ച ഒരു അംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‌ അര്‍ഹമായഅംഗത്തിനോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന്‍ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും.
പ്രസവാനുകൂല്യം :
ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി തുക അടച്ചിട്ടുളളതും ESI പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാഅംഗത്തിന്,അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 3 മാസത്തെ വേതനമോ 15000/- രൂപയോ ഏതാണ് കുറവ് അത് ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് /തസ്തികയ്ക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്കുന്നതുമാണ്. എന്നാല്‍ ആനുകൂല്യം പരമാവധി 2 പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയില്ല.

വിവാഹാനുകൂല്യം :

കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും തുക അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍ മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചിലവിനായി 5000 രൂപ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി 2 തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.

മരണാനന്തര ചെലവ് :
കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിലേയ്ക്ക് തുക അടച്ച അംഗത്തിന്‍റെയൊ,അംഗത്തിന്‍റെ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചെലവുകള്‍ക്കായി 1000 രൂപാ വീതം ലഭിക്കുന്നതാണ്.

ചികിത്സാ സഹായം :
കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി തുക അടച്ച അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10000 രൂപ ബോര്‍ഡിന്‍റെ അംഗീകാരത്തിന് വിധയേമായി ചികിത്സാ സഹായം നല്‍കുന്നതാണ്.

വിദ്യാഭ്യാസാനുകൂല്യം :
ഒരു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി തുക അടച്ച അംഗങ്ങളുടെ സമര്‍ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്.

മരണാനന്തര സഹായം :
നിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്നു വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ അയ്യായിരം രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിനും ആയിരം രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്‍റെ കുടുംബത്തിന് മരണാനന്തര ധനസഹായം ആയി നല്‍കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

ചീഫ് എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം‍

ചെറുന്നിയൂ൪ ടവേഴ്സ്, ഒന്നാം നില, വഞ്ചിയൂ൪, തിരുവനന്തപുരം.

ഫോൺ: 0471-2572507