നാലു വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 66കാരന്‍ പിടിയില്‍

single-img
4 October 2016

unnamedതിരുവനന്തപുരം :അഞ്ചുതെങ്ങില്‍ 4 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 66 കാരന്‍ പിടിയിലായി. ഒക്ടോബര്‍ 2 നാണു സംഭവം. കായിക്കര ആശാന്‍ സ്മാരകത്തിന് സമീപം താമസിക്കുന്ന 4 വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ പൗലോസ് (66) എന്നയാള്‍ പീഡിപ്പിച്ചത്. വീടിനു പുറകുവശത്തെ ഷെഡില്‍ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

പൗലോസിനെ കടയ്ക്കാവൂര്‍ സിഐ ജി.ബി. മുകേഷിന്റെ നിര്‍ദേശപ്രകാരം അഞ്ചുതെങ് എസ്‌ഐ കണ്ണന്‍ അറസ്‌റ് ചെയ്തു . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഐപിസി 376 പ്രകാരവും പോസ്‌കോ ആക്ട് (പ്രൊട്ടക്്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രെം സെക്ഷ്യൂല്‍ ഓഫന്‍സ്) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് അഞ്ചേരി എസ്.എച്ച്.ഓ. കണ്ണന്‍ പറഞ്ഞത്.