ഗോവിന്ദച്ചാമിക്ക് വേണ്ടി പണം മുടക്കിയത് മയക്കുമരുന്ന് മാഫിയ: അഡ്വ. ആളൂര്‍

single-img
1 October 2016

govindachamy_1688451f

സൗമ്യ വധത്തില്‍ ഗോവിന്ദച്ചാമിയുടെ കേസ് തന്നെ ഏല്‍പ്പിച്ചത് മയക്കു മരുന്ന് മാഫിയയാണെന്ന് അഡ്വ. ആളൂര്‍. ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍ മയക്കു മരുന്നു മാഫിയയിലെ കണ്ണിയാണെന്നുമാണ് ആളൂര്‍ പറഞ്ഞത്.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടില്ല. ബലാത്സംഗ കുറ്റത്തിനായി പോലീസ് ഹാജാരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. വെറും മോഷണശ്രമം മാത്രമായിരുന്നു സൗമ്യയുടെ നേരെയുണ്ടായതെന്നും ആളൂര്‍ പറഞ്ഞു.

അഡ്വ. ആളൂര്‍

അഡ്വ. ആളൂര്‍

ലഹരി മരുന്നു കേസില്‍ മുംബൈയില്‍ പിടിയിലായ തമിഴനാട് സ്വദേശികളാണ് ഈ കേസുമായി തന്നെ സമീപിച്ചത്. മറ്റു കേസുകളിലെ പോലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്‍പും ആളൂര്‍ മയക്കു മരുന്നു സംഘത്തിനു വേണ്ടി ഹാജരായിട്ടുണ്ടെന്നും അതു കൊണ്ടാവാം ഈ കേസ് ആളൂരിനെ ഏല്‍പ്പിച്ചതെന്നുമാണ് വിവരം.