നാളെ മുതല്‍ കൊച്ചിയില്‍ പ്ലാസ്റ്റിക് നിയന്ത്രണം

single-img
30 September 2016

plastic-bag-ban-060712_lead_media_image_1

കൊച്ചി: നാളെ മുതല്‍ കൊച്ചി നഗരത്തില്‍ കര്‍ശനമായ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് നിയന്ത്രണം.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. നിരോധിത ബാഗുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ മാത്രമല്ല, അത്തരം ബാഗുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2500 രൂപ മുതല്‍ മുകളിലോട്ട് സ്‌പോട് ഫൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.