കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥികള്‍ അനിശ്ചിതകാലസമരത്തിലേക്ക്

single-img
29 September 2016

ku-sfi

ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും വൈസ് ചാന്‍സിലറുടെ ഏകാധിപത്യം അവസാനിപ്പിക്കുക, ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍, എസ്എഫ്‌ഐ ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്എഫ്‌ഐ കേരള സര്‍വകലാശാല കാമ്പസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ തുടങ്ങി.

ku-sfi2

കേരള സര്‍വകലാശാല എം.ഫില്‍ പ്രവേശനത്തിനുള്ള ഒരു കൂട്ടം വിദ്യര്‍ത്ഥികളോട് വിവേചന നിലപാട് സ്വീകരിച്ചിരുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച വിദ്യര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
* 600 രൂപയില്‍ നിന്ന് 1,70,000 രൂപയായി വര്‍ദ്ധിപ്പിച്ച എക്സ്റ്റന്‍ഷന്‍ ഫീസ് പിന്‍വലിക്കുക.

* എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.

* നഷ്ടമായ എംഫില്‍ സീറ്റുകള്‍ പുന:സ്ഥാപിക്കുക.

* 2009ല്‍ യുജിസി റഗുലേഷന്‍ നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കുക.

* 2016ലെ യുജിസി റഗുലേഷന്‍ അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക.

* 2016 ജനുവരി സെഷനിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ ഓര്‍ഡര്‍ നല്‍കുക.

* 2016 ജൂലൈ സെഷനിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഡോക്ടറല്‍ കമ്മിറ്റി പൂര്‍ത്തീകരിക്കുക.

* ഗവേഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുക.

* അധ്യാപക നിയമനം നടത്തുക.

* വൈസ് ചാന്‍സിലറുടെ ഏകാധിപത്യം അവസാനിപ്പിക്കുക.

* ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍, എസ് എഫ്‌ഐ ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക,
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് SFI കേരള സര്‍വകലാശാല കാമ്പസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം നടക്കുന്നത്

ku-sfi3