കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ നല്‍കും: ചൈന

single-img
29 September 2016

xi-jinping-in-china-1

ബെയ്ജിങ്: കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനു പിന്തുണ നല്‍കുന്നതായി ചൈന അറിയിച്ചു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അത് അത്യാവശ്യമാണെന്നും പാക്ക് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനയുടെ ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിന്‍ പറഞ്ഞു.

കശ്മീരിലെ വിഷയം വിശദീകരിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ പാകിസ്ഥാന്‍ വിവിധ രാജ്യങ്ങളിലേക്കയച്ചിരുന്നു. യുഎന്നില്‍ പാക്ക് നിലപാടിനു ചൈന പിന്തുണ നല്‍കില്ലെന്നാണ് ബെയ്ജിങ് വ്യക്തമാക്കിയത്. അതിനു തൊട്ടു പിന്നാലെയാണ് ഉപവിദേശകാര്യമന്ത്രി ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടു മാറ്റിയത്.