കരസേന റിക്രൂട്ട്‌മെന്റിലും ഇടനിലക്കാര്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിരോധ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

single-img
29 September 2016

army_recruit_1644593f

ഒക്ടോബര്‍ 15-ന് തുടങ്ങുന്ന കരസേന റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കരസേനയില്‍ ജോലി വാഗ്ദാനം നല്‍കി മൂന്നു മുതല്‍ അഞ്ച് വരെ ലക്ഷങ്ങള്‍ വാങ്ങുകയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വെക്കുകയും ചെയ്യുകയാണിവര്‍ ചെയ്യുന്നത്.

ഇത്തരം സംഘങ്ങളെ കുറിച്ച് പോലീസിനും സര്‍ക്കാറിനും വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും പ്രതിരോധ വകുപ്പിന്റെ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കരസേന നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ തികച്ചും സത്യസന്ധവും, വസ്തുതപരവും, സുതാര്യവുമാണ്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വ്യത്യസ്ഥ ടീമാണ് ഓരേ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പു നടത്തുന്നത്.

ഇന്ത്യന്‍ ആര്‍മി രാജ്യമെമ്പാടും തുറന്ന റാലിയാണ് സംഘടിപ്പിക്കുക. ഇതില്‍ ഇടനിലക്കാര്‍ക്ക് യാതെരു പങ്കുമില്ലെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കരസേനയില്‍ തിരഞ്ഞെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളുടെ കഴിവും ശാരീരിക ക്ഷമതയുമാണ് പ്രധാനമെന്നും ബാഹ്യ ശക്തികളുടെ ഇടപ്പെലുകള്‍ കൊണ്ട് ഒരിക്കലും തിരഞ്ഞെടുക്കപ്പെടണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സഹായങ്ങളുമായി ആരെങ്കിലും സമീപ്പിച്ചാല്‍ ആര്‍മി റിക്രൂട്ടിംഗ് ഓഫീസിലോ പോലീസിലോ പരാതി പെടുകയാണ് വേണ്ടതെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.