ബഹുമാന്യ സാറേ അങ്ങേക്ക് ഒന്ന് ബിജെപിയില്‍ ചേര്‍ന്നു കൂടെ; കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യനെതിരെ അഡ്വ. ടി. ജി. സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
29 September 2016

p-j

ബഹുമാന്യ സാറേ അങ്ങേക്ക് ഒന്ന് ബിജെപിയില്‍ ചേര്‍ന്നു കൂടെ; കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യനെതിരെ അഡ്വ. ടി. ജി സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നുകൂടേ എന്ന ചോദ്യം ഉന്നയിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി. ജി. സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അമൃതാനന്ദമയിക്ക് ഭാരതരത്നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനിലിന്റെ പോസ്റ്റ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പി.ജെ കുര്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണെന്ന് ടി.ജി സുനില്‍ പറയുന്നു. സംഘ പരിവാര്‍ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെടുന്നത് കണ്ടാല്‍ സാക്ഷാല്‍ ദല്ലാള്‍ നന്ദകുമാര്‍ വരെ നാണിച്ചു പോകുമെന്ന് പരിഹാസ്യ രൂപത്തില്‍ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

kuryan-sunil

കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63-മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കവെയാണ് അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യന്‍ അഭിപ്രായപ്പെട്ടത്.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന സംഭാവന പരിഗണിച്ച് അമൃതാനന്ദമയിക്ക് ഭാരതരത്നം നല്‍കണമെന്നായിരുന്നു കുര്യന്റെ അഭിപ്രായം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.