യുവതിയെന്ന വ്യാജേന ഫെയ്‌സ് ബുക്കില്‍ അക്കൗണ്ട്, ചാറ്റ് നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തി കൊന്നു

single-img
28 September 2016

murder-generic-2

ഇന്‍ഡോര്‍ : ഫെയ്‌സ് ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ചാറ്റ് ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടി ചാറ്റ് നിരസിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കയറി കുത്തി കൊന്നു.

അമിത് യാദവ് (24) എന്ന യുവാവാണ് അഥര്‍വ്വാ എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ പ്രിയ റാവത്ത് (17) എന്ന പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. പുരുഷനാണ് ചാറ്റ് ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ പ്രിയ ചാറ്റു നിര്‍ത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീട്ടിലേക്ക് വരുമെന്ന് യാദവ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. വീട്ടിലെത്തിയ യാദവ് ചാറ്റ് തുടരണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി താല്‍പര്യ കുറവ് അറിയച്ചതോടെ പ്രകോപിതനായ യുവാവ് കൈയിലിരുന്ന കത്തി എടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രിയയുടെ അമ്മക്കും പരിക്കേറ്റു.

തുടര്‍ന്ന് രക്ഷപ്പെടാനായി വീടിന്റെ രണ്ടാം നിലയില്‍ നിന്നും എടുത്തു ചാടിയ പ്രതിയുടെ കാല്‍ ഒടിഞ്ഞു. പൊലീസ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.