ടെക്ക്‌നോപാര്‍ക്കിനടുത്തുള്ള വനിതാ ഹോസ്റ്റലില്‍ 36 വയസുകാരിയുടെ മൃതദേഹം

single-img
26 September 2016

asha1

കഴക്കൂട്ടം: ടെക്ക്‌നോപാര്‍ക്കിനു എതിര്‍വശമുള്ള വനിതാ ഹോസ്റ്റലില്‍ 36 വയസുകാരിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഹോസ്റ്റലിലെ ടെറസില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഞായറാഴ്ചയോടെയാണ് സംഭവം നടന്നത്.

പത്തനംതിട്ട ജില്ലയിലെ ഇന്‍ജപാറയ്ക്ക് അടുത്തുള്ള കൂടല്‍ സ്വദേശി പുത്തന്‍പറമ്പില്‍ പ്രഭാകരന്റെ മകള്‍ വി.പി ആശയുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.

ഇതൊരു ആത്മഹത്യ ആകാനാണ് സാധ്യത എന്ന് ക്രൈം എസ്. ഐ സീതാരാമന്‍ ഈവാര്‍ത്തയോട് പറഞ്ഞു.

ടെക്ക്‌നോ പാര്‍ക്ക് ഫേസ് 3 കാമ്പസിനു പുറത്തുള്ള റെസോണന്‍സ് എഞ്ചിനീയറിംഗ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ആശ ജോലി ചെയ്തിരുന്നത്.

പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്ന് തെളിഞ്ഞു. ഞായറാഴ്ച രാവിലെ ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ എത്തിയ അയല്‍ക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്നും ഇന്‍സുലിന്‍ ബോട്ടിലും സിറിഞ്ചുകളും പോലീസ് കണ്ടെത്തി. മൃതദേഹത്തിനടുത്തായി ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തി. ജീവിതം മടുത്തത് കൊണ്ടു താന്‍ ആത്മഹത്യ ചെയ്യുന്നു എന്ന് കുറിപ്പില്‍ പറയുന്നു.

കൂടിയ അളവിലുള്ള ഇന്‍സുലിന്‍ ശരീരത്തില്‍ എത്തിയതാണ് മരണകാരണം. വെള്ളിയാഴ്ച തങ്ങള്‍ വീട്ടില്‍ പോകുന്നത് വരെ ആശയില്‍ നിന്നും സംശയാസ്പദമായ യാതൊരു പെരുമാറ്റവും കണ്ടില്ല എന്നാണ് ഹോസ്റ്റല്‍ സഹാവാസികള്‍ പറയുന്നത്.

ആശ കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവ് രാജു രാഘവനുമായി പിരിഞ്ഞു കഴിയുകയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.