ഇന്ത്യക്കാരെ അധിക്ഷേപിച്ച് ട്വീറ്റ്; പാക്കിസ്ഥാന്‍ ടിവി താരത്തെ ബ്രിട്ടീഷ് ചാനല്‍ പുറത്താക്കി

single-img
26 September 2016

marc-anwar
ലണ്ടന്‍: ഇന്ത്യക്കാരെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തെറിവിളിച്ച് ട്വിറ്ററില്‍ കുറിപ്പിട്ട പാക്കിസ്ഥാന്‍ വംശജനെ ടിവി പരിപാടിയില്‍ നിന്നും പുറത്താക്കി. ബ്രിട്ടീഷ് ടിവിയിലെ കൊറൊണേഷന്‍ സ്ട്രീറ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുവരുന്ന മാര്‍ക് അന്‍വറിനെയാണ് പരിപാടിയില്‍ നിന്നും പുറത്താക്കിയത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കെതിരെ മോശമായ രീതിയില്‍ വാക്കുകള്‍ പ്രയോഗിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. പാകിസ്താനി കലാകാരന്‍മാര്‍ എന്തിനാണ് ഇന്ത്യയില്‍ ജോലിയെടുക്കുന്നതെന്നും പണത്തിനോട് നിങ്ങള്‍ക്ക് ഇത്ര സ്‌നേഹമാണോ എന്നും അന്‍വര്‍ കുറിച്ചു.

ഉറിയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് ഒരു ദിവസത്തിനുശേഷമായിരുന്നു വംശീയ വിദ്വേഷം കലര്‍ന്ന ഭാഷയില്‍ ഇന്ത്യക്കാരെ അന്‍വര്‍ തെറിവിളിച്ചത്. സംഭവം വിവാദമായതോടെ തന്റെ രണ്ട് ട്വീറ്റികള്‍ ഇയാള്‍ പിന്‍വലിച്ചിരുന്നു.