ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു

single-img
26 September 2016

palmer

പെന്‍സില്‍വാനിയ: അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസ താരം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി പാമര്‍ ചികില്‍സയിലായിരുന്നു. ‘ഗോള്ഫിന്റെ മഹാനായ അംബാസിഡര്‍’ എന്നാണ് യു എസ് ഗോള്‍ഫ് അസോസിയേഷന്‍ അദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

ഏഴു പ്രധാന ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ തൊണ്ണൂറോളം കിരീടങ്ങള്‍ അര്‍നോള്‍ഡ് പാമര്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1958, 1960, 1962, 1964 എന്നീവര്‍ഷങ്ങളില്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റ് ജേതാവായിരുന്നു പാമര്‍. 1961ലും 1962ലും ബ്രിട്ടീഷ് ഓപ്പണും 1960ല്‍ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്. ഗോള്‍ഫിലെ ആദ്യ ടെലിവിഷന്‍ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്നു അദ്ദേഹം.

അര്‍നോള്‍ഡ് പാമറിന്റെ മരണത്തില്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയവര്‍ അനുശോചിച്ചു.