മുഖ്യമന്ത്രിയുമായ ഒരു ഭിന്നതയുമില്ല; താന്‍ രാജി വെയ്ക്കുന്നുവെന്ന് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി തോമസ്‌ ഐസക്

single-img
24 September 2016

25tvkz_cpm_seminar_1467224fതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതെ തുടര്‍ന്ന് താന്‍ രാജി വെയ്കാന്‍ ഒരുങ്ങി എന്ന ജന്മഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി ഡോ.തോമസ്‌ ഐസക് പറഞ്ഞു. ഇത്രയും സെന്‍സേഷണലായ വാര്‍ത്ത എന്ത്കൊണ്ടാണ് ഇത്രയും നാള്‍ ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടാതിരുന്നതെന്നു ജന്മഭൂമി വാര്‍ത്തയെ പരിഹസിച്ച്‌ മന്ത്രി തോമസ് ഐസക് ചോദിക്കുന്നു.
പത്രപ്രവര്‍ത്തകര്‍ സത്യമാണ് റിപ്പോര്‍ട് ചെയ്യേണ്ടത് എങ്ങനെയാണ് ഇത്തരമൊരു ആശയം അവര്‍ക്ക് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ല. വാര്‍ത്ത ശുദ്ധ അസംബന്ധമാമെന്നും അതില്‍ പറഞ്ഞിരിക്കുന്ന ഒരു വരി പോലും ശരിയല്ല എന്നും പൂര്‍ണമായും കെട്ടിചമച്ച വാര്‍ത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ അപമര്യാദയായി പെരുമാറിയതു കൊണ്ട് ധനമന്ത്രി തോമസ് ഐസക് രാജിവെക്കാനൊരുങ്ങി എന്ന വാര്‍ത്തയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കഴിഞ്ഞ ദിുവസം പുറത്ത് വിട്ടച്. ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ചാണ് പിണറായി ഐസക്കിനോട് അപമര്യാദയായി പെരുമാരിയതെന്നും തുടര്‍ന്ന് രാജിക്കൊരുങ്ങിയ ഐസക്കിനെ യെച്ചൂരിയും കാരാട്ടും ഇടപ്പെട്ട് പിന്‍തിരിപ്പിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

കോഴിക്കോടു നിന്നും ജന്മഭൂമി എഡിറ്റര്‍ രാമചന്ദ്രനാണ് സുപ്രധാനമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വി എസ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന ഐസക്കുമായി പിണറായി സംസാരിക്കാറില്ലെന്നും ഐസക്ക് പോയെങ്കില്‍ പോകട്ടെ എന്നതാണ് പിണറായിയുടെ നിലപാടെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസക്കുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതെന്നുമായിരുന്നു ജന്മഭൂമിയിലെ വാര്‍ത്ത.
മുഖ്യമന്ത്രി മോശമായി പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പരസ്യമായിട്ടായതിനാല്‍, യോഗത്തില്‍ ഐസക്ക് മൗനം പാലിച്ചു. പിന്നീട് ഓഫീസില്‍ ചെന്ന് രാജിക്കത്തെഴുതി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ അടിയന്തര ഇടപെടലുകളെത്തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രശ്നം ചര്‍ച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെറ്റായ വാര്‍ത്തകള്‍ പുറത്ത് വിട്ട് പാര്‍ട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം മാത്രമായി കണ്ട് സിപിഐ(എം) ഇതിനെ തള്ളിക്കളയുമെന്നാണ് വിലയിരുത്തുന്നത്.